ദേ പോയി ദാ വന്നില്ല! പോയത് പോയി ഇനി നോക്കിയിരുന്നിട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല.. അതാണ് ജീവിതം! അങ്ങനെ ഒരുദിനവും കടന്നു മുന്നോട് പോകുന്നു. നാളെ എന്താ ഏതാ എന്ന് അറിയാതെ ഉള്ള ഒരു യാത്ര.
ഞാനിതു ഇവിടെ പറയാന്‍ കാരണം മറ്റൊന്നുമല്ല.. ഇന്ന് ഒരു ഡയറി വായിച്ചു മലാല എന്ന ഒരു പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ ഡയറി. ഒരു നിമിഷം അവരുടെ ജീവിതത്തിലൂടെ കടന്നു പോയി.. ഇന്ന് നമ്മള്‍ നാളെ പറ്റി ആലോചികുമ്പോള്‍, നാളെ ഇതു ഡ്രസ്സ് ഇടാം, ഏതു ആഹ്ഹാരം കഴികണം, എന്ത് വാങ്ങണം, എവിടെ പോകണം, എങ്ങനെ സന്തോഷമായിരിക്കണം.. എന്നൊക്കെ ആയിരിയ്ക്കും മനസിലെ ചിന്തകള്‍. എന്നാല്‍ മലാല യെ പോലുള്ള പാകിസ്ഥാന്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ നാളെ ജീവനോടെ ഉണ്ടാകുമോ എന്നായിരികും ചിന്ത. ഒന്ന് സ്വതന്ത്രമായിട്ടു പുറത്തിറങ്ങാനോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പറ്റില്ല. സ്കൂളില്‍ അല്ലെങ്കില്‍ മാര്‍ക്കെറ്റില്‍ പോയ ആള്‍ തിരികെ വന്നാല്‍ പറയാം വന്നെന്നു.. അത്ര ഭീതി ജനകം ആയ സാഹചര്യം. എന്താകാം ആ കുട്ടികളുടെ അവസ്ഥ.. പഠനം നിഷേദിക്കുന്നു, മനുഷ്യന്റെ മൌലികാ അവകാശങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു, എന്തിനിങ്ങനെ ഒരു ജീവിതം എന്ന് വരെ തോന്നിപോകുന്ന അവസ്ഥ. എത്ര ഭീകരം! പാകിസ്ഥാന്‍ തീവ്രവാദികളോട് ഒരു ചോദ്യം മാത്രം. " എന്തിനി ക്രൂരത.. മനുഷ്യനെ ശവത്തിനു തുല്യം വെച്ചിട്ടു എന്ത് നേടാന്‍?"
"ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍!!"
No comments:
Post a Comment