ഞായറാഴ്ച നമ്മടെ നാട്ടിലൊക്കെ കോഴി കൂവുന്നത് ഒരു 10 – 10.30 ആകുംബോളായതു കൊണ്ട് എഴുനെല്‍ക്കാന്‍ ലേറ്റ് ആകും. ഈ കോഴി കളുടെ ഒരു കാര്യമേ ഒന്നു നേരത്തെ കൂകി കൂടെ... എനിക്കാണെങ്കില്‍ താമസിച്ചു എഴുനെല്‍ക്കുന്നത് ഇഷ്ടമേ അല്ല(പാവം ഞാന്‍). പതിവുപോലെ എഴുന്നേറ്റു ഫുഡ് അടിച്ചിട്ട് വെറുതെ ഇരിക്കുമ്പോളാണ് എന്തോ വാങ്ങുന്ന കാര്യമോര്‍ത്തത്. അങ്ങിനെ വേഗം റെഡിയായി പതിയെ പുറത്തേക്കു വെച്ച് പിടിച്ചു. പെട്ടെന്നാണ് വലിയൊരു ക്യൂ കണ്ണില്‍ പെട്ടത്, എന്നിലെ അലാറം ഉറക്കെ അടിച്ചു “ഈശ്വരാ ഇന്ന് Monday ആണോ???”. കാരണം ഞങ്ങള്‍ IT Professionalists ന്‍റെ ഒരു നീണ്ട നിര എല്ലാ mon-Friday അവിടെ കാണും. ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അല്ല ഇതു കാക്കി വസ്ത്രധാരികള്‍ ആണു. ഇവരെന്താ ഇവിടെ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് മെല്ലെ ആവരുടെ അടുത്തൂടെ നടന്നു നീങ്ങി. അപ്പോള്‍ അതാ വീണ്ടും കുറെ പേര്‍കൂടി. അപോ എന്നിലെ അലാറം വീണ്ടും അടിച്ചു ““Anna Hazare” യ്ക്ക് സപ്പോര്‍ട്ട് നു എല്ലാവരും ഒരേ തരം ഡ്രസ്സ് കോഡ് ധരിച്ചു റാലി നടത്തുന്നു എന്ന് എവിടെയോ കേട്ടു, ഇനി ഇപോ അതിന്‍റെ ആളുകള്‍ വല്ലതും ആണോ???”. എങ്ങനെ കുറെ ഊഹാപോഹങ്ങളുമായി വീണ്ടും ഞാന്‍ നടന്നു അവരുടെ അടുത്തെത്തി അപ്പോള്‍ കാര്യം കുറച്ചു കൂടി വ്യെക്തമായി ഇവര്‍ കോടിക്ക് പകരം കയ്യില്‍ പിടിചെക്കുന്നത് ലാത്തി ആണു. ഇപ്പോള്‍ എല്ലാം മനസിലായി ഇതു പോലീസ് തന്നെ... പക്ഷെ ഇവരെന്താ എന്‍റെ വീടിന്റെ അടുത്ത്?? എന്‍റെ നോട്ടവും പരുങ്ങലും കണ്ടപ്പോള്‍ അവര്‍ എന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. ഈശ്വരാ ഭാഷ പോലും അറിയാത്ത നാടാണ് എങ്ങാനും പിടിച്ചാല്‍ ഇറങ്ങി പോരാന്‍ ഒരു വഴിയും ഇല്ല. ഞാന്‍ പെട്ടെന്ന് മൊബൈലില്‍ ആദ്യം കിടന്ന നമ്പര്‍ കുത്തി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു വിധം ഞാന്‍ അവരുടെ ഇടയില്‍ നിന്നും രെക്ഷപെട്ടു കടയിലെത്തി. എന്നിട്ടും ഇവരെന്താ ഇവിടെ എന്ന ആകാംഷ അടങ്ങാത്ത എന്‍റെ മനസ് ഞാന്‍ അറിയാതെ വീണ്ടും അവരെ നീരിക്ഷിക്കാന്‍ തുടങ്ങി. വഴിയെ പോകുന്ന പാവം റിക്ഷാക്കാരനെ വരെ തീവ്രവാദിയെ പോലെ നോക്കുന്നതുകണ്ടപ്പോള്‍ സങ്കടവും തോന്നി. ശെരിക്കുമുള്ള തീവ്രവാദികളെ “അതിഥി ദേവോ ഭവ ” എന്ന രീതിയില്‍ പരിരെക്ഷിക്കുമ്പോള്‍, ഉപജീവനത്തിന് തന്നെക്കാള്‍ ഇരട്ടി ഭാരം ഉള്ളവരെ വലിച്ചു കൊണ്ട് നാട് മുഴുവന്‍ റിക്ഷ ചവിട്ടുന്നവരെ നോക്കുന്ന നോട്ടം കണ്ടാല്‍ ദൈവം പോലും സഹിക്കില്ല. അതൊക്കെ പോട്ടെ... ഞാന്‍ എന്‍റെ കാര്യതിലെക്ക്ക് വരാം. എന്താ ഇവിടെ നടക്കുന്നെ എന്നറിയാന്‍ ആകാംഷയൊടെ ഞാന്‍ അറിയാവുന്ന ഭാഷയില്‍ കടക്കാരനോട് ചോദിച്ചു. അപ്പോള്‍ ആണു അറിയുനത് ഇതു നമ്മുടെ പ്രധാനമന്ത്രി വരുന്നതിന്റെ ഭാഗമായുള്ള സുരെക്ഷാസേനകള്‍ ആണു. എന്തോ കാണാം എന്ന വല്യ പ്രതീക്ഷയോടെ നിന്ന എന്‍റെ മനസ് ഒരു മന്നാങ്കട്ട പോലെ അലിഞ്ഞു പോയി. ഇനി ഇവിടെ നിനിടു കാര്യമില്ല ഞാന്‍ മെല്ലെ എന്‍റെ വീടിലെക്കുള്ള വഴിയിലേക്ക് നടന്നു കൊണ്ട് മനസ്സില്‍ പറഞ്ഞു “നാല് കൊല്ലം കഴിയുമ്പോള്‍ മന്ത്രി ആയേക്കാവുന്ന ആളാണ് വരുന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍ പോലും ഞാന്‍ അവിടെ നിന്നേനെ”! എന്തായാലും ഒരു ഗൂര്‍ഖ മാത്രം ഫിസില്‍ അടിച്ചു പോകുന്ന വഴിയില്‍ എത്രയും പോലീസകാരെ കൊണ്ട് നിര്താനെങ്കിലും പ്രാധാനമാന്ത്രിക്ക് സാധിച്ചു എന്നതില്‍ എനിക്ക് വളരെ അധികം അഭിമാനം തോന്നി.
Monday, August 22, 2011
Monday, July 4, 2011
ഒരു വേനല്ക്കാലത്തിന്റ്റെ ഓര്‍മയ്ക്ക്
ഫെബ്രുവരി ആയി കഴിഞ്ഞാല്‍ വല്യപരീക്ഷയുടെ ടൈംടെബ്ലും നോക്കിയിരിപ്പാണ് അത് പരീക്ഷ എഴുതാനുള്ള കൊതി കൊണ്ടല്ല അത് കഴിഞ്ഞു വരാനിരിക്കുന്ന വേനലവധിക്കുവേണ്ടിയാണ്. മനസ് നിറയെ പ്ലാനുകളും, കണക്ക് ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ മനസ്സില്‍ അതിലും വല്യ കണക്കുകൂട്ടലുകള്‍ ആണ് എത്രെ എത്ര സ്വപ്‌നങ്ങള്‍. പിന്നെ ഉള്ള ഓരോ ദിവസവും കലണ്ടറിലെ ദിനങ്ങള്‍ വെട്ടി കളയുകയാണ്. പരീക്ഷായാല്‍ പിന്നെ ഓരോ എണ്ണം കഴിയുംബോലും പുസ്തകം പഴയ ബാഗിലേക്ക് മാറ്റും അവസാന ദിവസം ടേബിളില്‍ ഒരു പുസ്തകം മാത്രം ഇരിക്കുന്ന കാണുമ്പോള്‍ മനസിനെന്താ ഒരു സമാധാനം. അങ്ങനെ കൊതിച്ചിരുന്ന വേനല്‍ക്കാലത്തിനെ സന്തോഷത്തോടെ വരെവേല്‍ക്കും. പിന്നെ ഒരു പൂരമാണ് വീട്ടില്‍ എല്ലാ കസിന്‍സും ഒത്തു കൂടും പിന്നെ അയല്‍പക്കത്തെ സമപ്രായക്കാരായ കൂട്ടുകാര്‍ ഓരോ ദിനവും ഓരോ പ്ലാനുകള്‍. പരീക്ഷയ്ക്ക് മുന്നേ മുതിര്‍ന്നവര്‍ കുറച്ചു വാഗ്ദാനങ്ങള്‍ നല്‍കും. ഇത്തവണ അവിടെ പോകാം ഇവിടെ പോകാം എന്നാല്‍ കാത്തിരുന്ന സന്ദര്‍ഭം വരുമ്പോള്‍ ഒന്നും നടക്കില്ല. എന്നാലും നമ്മള്‍ പിള്ളേര്‍ ആര്മാധിക്കും. ആറ്റില്‍ കുളിയും, മരം കയറ്റവും, പലതരം കളിയും, നമ്മുടെതായ ലോകം. പടിക്ക് പരീക്ഷ ആണു എന്നും പറഞ്ഞു പുറകിനു ആരും നടക്കില്ലലോ. ഏറ്റവും രെസകരം ആറ്റില്‍ പോയി ഉള്ള മുങ്ങന്കുഴിയിട്ടുള്ള നീന്തല്‍ ആയിരുന്നു. പലതരം നീന്തല്‍ അതിനായി മാത്രം എത്ര തവണ അമ്മെ കൊണ്ട് നിര്‍ബന്ധിപിന്ച്ചു കൊണ്ടുപോയിട്ടുണ്ട്. അമ്മ അല്ലെങ്കില്‍ അപ്പചിമാര്‍ അല്ലെങ്കില്‍ അപ്പുറത്തെ വീടിലെ റയ്ച്ചല്‍ ആന്‍റി. ഇവരുടെ കൂടെ പോകുന്ന പിള്ളേരുടെ ഒരു പടതന്നെയുണ്ട്. ആദ്യം തോട്ടില്‍ മറിഞ്ഞു തകര്‍ക്കും അപ്പോള്‍ തുണി നനയ്ക്കാന്‍ വെള്ളം കൊള്ളില്ലാന്നു പറഞ്ഞു ആറ്റില്‍ പോകും അടുത്ത തകര്‍ക്കല്‍ അവിടെ ആകും. ഹോ!! ആലോചിക്കുമ്പോള്‍ കൊതി വരുന്നു. പിന്നെ സന്ധ്യാ ദീപം കൊളുത്തി അച്ഛമ്മയുടെ കൂടെ ഉള്ള നാമജപം. വീണ്ടും പറഞ്ഞാല്‍ തീരാത്ത പോലെ വിശേഷങ്ങള്‍ അമ്മയോട് പറഞ്ഞു കൊണ്ടിരിക്കും ഒടുവില്‍ ഇതു വരെ ഉറങ്ങാരയില്ലേ എന്നും പറഞ്ഞു അച്ഛന്‍ കൂടി രേങ്ങ്ഗ്ത്തെത്തുന്നതോടെ അന്നത്തെ ദിവസത്തെ രേസമേളം പൂര്‍ണമാകും. അടുത്ത ദിവസം വീണ്ടും പടിഞ്ഞാറെ തൊടിയില്‍ നില്‍ക്കുന്ന മരത്തിനിടയില്‍ പാതിരുപ്പു കളിയും, ജാതിമാരത്തില്‍ കയറി ഏറ്റവും ഉയര്തുള്ള കൊമ്പില്‍ കയറിയിരുന്നുള്ള കത്തിയടിയും, ബാലരമ വായനയും, കൂടെ ജാതിക്ക തീറ്റിയും. വീടുകാര്‍ ആരെകിലും കണ്ടാല്‍ താഴെകൊമ്പില്‍ ഇരിക്കുന്നവര്‍ക്ക് ആവശ്യത്തിന് കിട്ടും. മുകളില്‍ മിക്കവാറും സ്ഥാനം പിടിക്കുന്നതിനാല്‍ ഞാന്‍ മിക്കപോഴും രക്ഷപെടും. ജാതിക്ക തിന്നാല്‍ വിശപ് പോകും അതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാതെ മുങ്ങി നടക്കുന്നതിനു വീണ്ടും കേള്‍ക്കാം. എന്തൊക്കെ കേട്ടാലും, എത്രതവണ കേട്ടാലും ഇതൊന്നും ഞങ്ങള്‍ക്ക് പുതരിയെ അല്ല എന്നാ മട്ടിലാണ് ഞങ്ങള്‍ പിള്ളേര്‍. അങ്ങനെ ഓരോ ദിനവും ഓരോ ഐറ്റം കാണും ഞങ്ങടെ പ്ലാന്നിങ്ങില്‍. പിന്നെ അമ്മവീട് സന്ദര്‍ശനമാണ് അടുത്ത പണി. കുറെ ദിവസം അവിടെ കൂടും. അപ്പൂപ്പനും അമ്മൂമ്മയും, മാമന്മാരും, പിന്നെ എന്റെ ഒരു ഉറ്റ സുഹൃത്തും എല്ലാം കൂടെ അവിടേം ഒരു ഉത്സവത്തിന്റെ ബഹളം ആണു. അവധി ആയാല്‍ അന്ന് പരീക്ഷ കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടില്‍ വരുമ്പോള്‍ എന്നെ കൊണ്ട് പോകാന്‍ അവിടെ അപ്പൂപ്പന്‍ റെഡി ആയി നില്‍പുണ്ടാകും. പിന്നെ ഡ്രസ്സ് ഒക്കെ എടുത്തു വെച്ച് ഒരു പോക്കാണ്. അവിടെ കളിയ്ക്കാന്‍ ഒരഉങ്ങി നില്‍ക്കുന്ന ഒരു കൂടുകാരി ഉണ്ടാകും. അവിടേം ഇതു പോലെ പലതരം കളികളുടെ മേളം ആണു കുന്നിക്കുരു വാരലും, ഇരുപത്തെട്ടു നായും പുലിയും, പുളിങ്കുരു കൊണ്ടുള്ള വേറെ കളി അങ്ങനെ നീണ്ടു പോകും കളിയുടെ പേരുകള്‍. അങ്ങനെ അങ്ങനെ കാത്തിരുന്നു കിട്ടിയ വേനല്‍ അവധിയെ മൂടിപുതയ്ക്കാന്‍ ഇടവപ്പാതി വരും. പിന്നെ വീണ്ടും സ്കൂള്‍ തുറക്കലിന്റെ മേളം. അങ്ങനെ വീണ്ടും കൊരിചോരിയുന്ന മഴയില്‍ പുതിയുടുപും , പുത്തന്‍ കുടയും ചൂടി അടുത്ത അധ്യയന വര്‍ഷത്തിലേക്ക്.
അപ്പോള്‍ വീണ്ടും വീട്ടുകാരുടെ വാഗ്ദാനം അടുത്ത വേനല്‍ അവധിക് നമുക്ക് വീഗാലാന്‍ഡില്‍ പോകാം, മൂന്നാറില്‍ പോകാം. വളരെ കാര്യതോടെ ഇതു വാഗ്ദാനം ചെയ്യുനത്തില്‍ ഏറ്റവും മിടുക്കനായ കൊച്ചു മോന്‍ അങ്കിള് ഇപോലും അത് മറന്നിട്ടിലാന്നു തോന്നുന്നു. ഇനിയും കാത്തിരുന്നു കിട്ടാന്‍ വേനല്‍ അവധിയില്ല, അടുത്ത് ഉണ്ടായിരുന്ന എല്ലാരും ഇന്ന് പലയിടത്ത്, തിരക്ക്കേറിയ ഇ ജീവിത പാതയില്‍ ഇങ്ങനെ വെറുതെ ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ഓര്‍ത്തു രസിക്കാന്‍ എന്ന് നമുകുളത് അന്നത്തെ കുട്ടിത്തം നിറഞ്ഞ ഓര്‍മ്മകള്‍.
Subscribe to:
Comments (Atom)