Sunday, July 20, 2014

The Music of Nature

An another weekday. Right after the breakfast, placed myself in front of the laptop for the work.
After attending the morning meeting, a usual started searching in the internet for new blog posts and Facebook for new updates. But yeah! Yesterday I promised myself that for another 1 week I will not sign into FB... I am just waiting my productive time just to scroll down the pages.. good for nothing. So made myself aware that I should not sign in and shall close the page, So did I.
Before plugging the earphone into my ears, I just listened to the outer world, through my slightly opened window. The green trees and plants, the cool breeze, sun rays penetrating through the tree branches, the music of nature... OMG!!! Its unexplainable...

Aint I ignored this and wasted my time by staring at the laptop continuously and searching for the stress relaxing technique in the internet? Why should'nt I realize this beauty of nature and the healing power of it?
How did I missed this admiring beauty? so many Questions!!!
Yeah! The Laptops, Tablets, Smartphones, Ipods... we all are going towards these fast era of techy gadgets. We dont even know the people staying near to our apartments or the ones sitting near to us for more than an hour or the wonderful beauty of this nature, its music.. Because we all are busy with our smartphones( status updates, likes, shares, songs... what more??) A set of Dumb people are WE! 

No gadget can provide us this life with tranquility, no network sites can provide us the relaxation technique, no one person who like your status update or photos will stand by you when you are in need, no video game will make you physically or mentally fit... All you are gaining from this is a lazy and unhealthy habit. Think about it and live the life with compassion, love and kindness. 

 Before plugging the earphone to your ears, try to listen the chirp of your native birds, Before turning on AC, have a quick walk outside and get some cool breeze, Before starting FB to show your social status and commitments, search for the needy and help them as you can, Before start playing video games, go for a walk or do some gardening and be healthy. Before starting chat, see who are nearing you and have a healthy conversation with them, Before sending friend request to the person whom you dont know, go to your neighbour and make a good relationship with them.

Thank god for the day he provided to you and use it meaningfully. Have a wonderful Day!!

Tuesday, December 31, 2013

An Year to Remember "2013"


YES!!! 2013 was an year full of events, beautiful moments and wonderful memories in  my LIFE!

I had no idea that 2013 will become an important year to me. Tension, Excitements, Celebrations, Love, Peace and Happiness totally embraced my Life. Yeah! I met my soul mate on April 28th 2013, we ringed for life on May 27th 2013, then couple of months of understandings and talks then finally we exchanged the wedding Vows on August 24th 2013.
New family, house, relatives, friends, change in place of stay, working atmosphere, new responsibilities.. everything changed my life. A change for goodness.. a life of togetherness, sharing, caring, silly fights, forgiveness.. Yes and Eventful year!

Now its the time to bid adieu to 2013 and a warm hearty welcome to 2014.
Hope this will become an another year of Love, Peace and Happiness!

May god bless everyone to fulfill their dreams in this beautiful year!

         
                   

Thursday, October 25, 2012

Story time/Office Time



പതിവ് പോലെ വേറൊരു ബോര്‍ ദിനം. സമയം കൊല്ലാനായിട്ടു  ഇടയ്കിടയ്കു നമ്മക്ക് ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍സ് പുതിയ പോസ്റ്റ്‌ ഇട്ടോന്നു ആകാംഷയോടെ നോക്കികൊണ്ടിരികുന്നു, അല്ലേല്‍ ചാറ്റ് ലിസ്റ്റില്‍ പുതിയ ഇരകള്‍ ആരേലും ഉണ്ടോന്നോ അതുമല്ലേല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റ്ല്‍ പരതികൊണ്ടിരിക്കുന്നു. എന്‍റെ ജോലി എന്താണെന്നു ആരേലും ചോദിച്ചാല്‍ ഇതൊക്കെയാണെന്നു  ആത്മാര്‍ഥമായി  പറയാം( എനിക്കിതിന്റെ ഒരു അഹംഭാവവും ഇല്ല കേട്ടോ :) ). കാര്യം ഇതൊക്കെ ആണേലും 2 ദിവസം ലീവ് ചോദിക്കുമ്പോഴാണു  മാനേജറിന്‍റെ  മുഖഭാവം കാണേണ്ടത്.. അത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് എന്നെ പറ്റിതന്നെ അങ്ങു അഭിമാനം തോന്നും, എന്റീശ്വര ഞാനാണോ ഇ കമ്പനിയിലെ  പണി മൊത്തം ചെയ്യുന്നേ.. ഞാന്‍ ഇല്ലേല്‍ ഒന്നും നടക്കില്ല പോലും.. ഹോ!! ഞാന്‍ ഒരു സംഭവം തന്നെ.. എന്നാല്‍ പിന്നെ ഞാന്‍ എന്‍റെ ഡ്യൂട്ടി അങ്ങ് ചെയ്തേക്കാം.. ഇനി ഞാനില്ലാതെ കമ്പനി എങ്ങാനും പൂട്ടി  പോയാലോ... എത്ര പേരാ വഴിയാധാരം ആകുന്നെ.. ഞാന്‍ ആയിട്ട് ആ കൊടുംപാപം ചെയ്യുന്നില്ലേ.

 അങ്ങനെ തിരക്കുപിടിച്ച പതിവ് ഡ്യൂട്ടി യ്കിടയിലാണ് ഒരു സുഹൃത്ത്‌ ഒരു കഥ എഴുതിതരാമോന് ചോദിക്കുന്നത്. എന്ത്??? കഥയോ?? ഞാനോ?  ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വെറുതെ ചോദിച്ചു എന്ത് കഥ?
Goat, flowing water, blue fish, water plants, river, foul smell, big ship, oil, river bank, factory, washing cloth, animals, other works, change city.

ഇത്രയും വാക്കുകള്‍ വരുന്ന ഒരു കഥ. ഇത്രേ ഉള്ളോ! ആഹാ എന്തൊരു ആശ്വാസം! പതിവ് ജോലിയില്‍ നിന്നും വ്യെത്യേസ്തമായ ഒരു ജോലി.
അങ്ങനെ ഞാന്‍ ആ  ടാര്‍ഗറ്റ് ഏറ്റെടുത്തു. പിന്നെ Planning, Analysis, outline design and finally execution. അങ്ങനെ വിജയകരമായി എന്റെ കഥ പൂര്‍ത്തിയായി.

"Oh Mamma.. come fast!!!.. see here.. Why these fishes are swimming upside down?" Kid goat cried loudly.
Mamma Goat went near to the kid and said  "My Child, this was the most beautiful place in the earth few years back, me and your dad used to come here, it was splendorous to see the Blue fishes playing with the water plants in the Crystal clear flowing water".
After a pause she continued "Ya.. that was a time..! this Human being's new inventions spoiled our nature, oil spills from big ships, use of detergents and soaps for washing clothes, Wastes from factories on the river banks, foul smell of animals wastes from meat shops, and all other works made our earth like this. And as a result we got an imbalanced ecosystem. They changed the beautiful city into this terrible city.".

അങ്ങനെ അതിന്‍റെ പേരില്‍ ഒരു ബ്ലോഗ്‌ കൂടി എഴുതി ഇന്നത്തെ ടാര്‍ഗറ്റ് achieve ചെയ്ത സന്തോഷത്തോടെ ഞാന്‍ ഇ ബ്ലോഗ്‌ ബോഗ്ഗേര്‍ ലോകത്തിനു സമര്‍പ്പിക്കുന്നു.

Wednesday, October 17, 2012

ദേ പോയി ....



ദേ പോയി ദാ വന്നില്ല! പോയത്  പോയി ഇനി നോക്കിയിരുന്നിട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല.. അതാണ്‌ ജീവിതം! അങ്ങനെ ഒരുദിനവും കടന്നു മുന്നോട് പോകുന്നു. നാളെ എന്താ ഏതാ എന്ന് അറിയാതെ ഉള്ള ഒരു യാത്ര.
ഞാനിതു ഇവിടെ പറയാന്‍ കാരണം മറ്റൊന്നുമല്ല.. ഇന്ന് ഒരു ഡയറി വായിച്ചു മലാല എന്ന ഒരു പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ ഡയറി. ഒരു നിമിഷം  അവരുടെ ജീവിതത്തിലൂടെ കടന്നു പോയി.. ഇന്ന്  നമ്മള്‍ നാളെ പറ്റി ആലോചികുമ്പോള്‍, നാളെ ഇതു ഡ്രസ്സ്‌ ഇടാം, ഏതു ആഹ്ഹാരം കഴികണം, എന്ത് വാങ്ങണം, എവിടെ പോകണം, എങ്ങനെ സന്തോഷമായിരിക്കണം.. എന്നൊക്കെ ആയിരിയ്ക്കും മനസിലെ ചിന്തകള്‍. എന്നാല്‍ മലാല യെ പോലുള്ള പാകിസ്ഥാന്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ നാളെ  ജീവനോടെ ഉണ്ടാകുമോ എന്നായിരികും ചിന്ത. ഒന്ന് സ്വതന്ത്രമായിട്ടു  പുറത്തിറങ്ങാനോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പറ്റില്ല. സ്കൂളില്‍ അല്ലെങ്കില്‍ മാര്‍ക്കെറ്റില്‍ പോയ ആള്‍ തിരികെ വന്നാല്‍ പറയാം വന്നെന്നു.. അത്ര ഭീതി ജനകം ആയ സാഹചര്യം. എന്താകാം ആ കുട്ടികളുടെ അവസ്ഥ.. പഠനം നിഷേദിക്കുന്നു, മനുഷ്യന്റെ മൌലികാ അവകാശങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു, എന്തിനിങ്ങനെ ഒരു ജീവിതം എന്ന് വരെ തോന്നിപോകുന്ന അവസ്ഥ. എത്ര ഭീകരം! പാകിസ്ഥാന്‍ തീവ്രവാദികളോട് ഒരു ചോദ്യം മാത്രം. " എന്തിനി ക്രൂരത.. മനുഷ്യനെ ശവത്തിനു തുല്യം വെച്ചിട്ടു എന്ത് നേടാന്‍?"

"ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍!!"

Monday, August 22, 2011

മന്മോഹന്ജി വരുന്നുണ്ടേ...


ഞായറാഴ്ച നമ്മടെ നാട്ടിലൊക്കെ കോഴി കൂവുന്നത് ഒരു 10 – 10.30 ആകുംബോളായതു കൊണ്ട് എഴുനെല്‍ക്കാന്‍ ലേറ്റ് ആകും. ഈ കോഴി കളുടെ ഒരു കാര്യമേ ഒന്നു നേരത്തെ കൂകി കൂടെ... എനിക്കാണെങ്കില്‍  താമസിച്ചു എഴുനെല്‍ക്കുന്നത് ഇഷ്ടമേ അല്ല(പാവം ഞാന്‍). പതിവുപോലെ എഴുന്നേറ്റു ഫുഡ്‌ അടിച്ചിട്ട് വെറുതെ ഇരിക്കുമ്പോളാണ് എന്തോ വാങ്ങുന്ന കാര്യമോര്‍ത്തത്. അങ്ങിനെ വേഗം റെഡിയായി പതിയെ പുറത്തേക്കു വെച്ച് പിടിച്ചു. പെട്ടെന്നാണ് വലിയൊരു ക്യൂ കണ്ണില്‍ പെട്ടത്, എന്നിലെ അലാറം ഉറക്കെ അടിച്ചു “ഈശ്വരാ ഇന്ന് Monday ആണോ???”. കാരണം ഞങ്ങള്‍ IT Professionalists ന്‍റെ ഒരു നീണ്ട നിര എല്ലാ mon-Friday അവിടെ കാണും. ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അല്ല ഇതു കാക്കി വസ്ത്രധാരികള്‍ ആണു. ഇവരെന്താ ഇവിടെ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് മെല്ലെ ആവരുടെ അടുത്തൂടെ നടന്നു നീങ്ങി. അപ്പോള്‍ അതാ വീണ്ടും കുറെ പേര്‍കൂടി. അപോ എന്നിലെ അലാറം വീണ്ടും അടിച്ചു ““Anna Hazare” യ്ക്ക് സപ്പോര്‍ട്ട് നു എല്ലാവരും ഒരേ തരം ഡ്രസ്സ്‌ കോഡ് ധരിച്ചു റാലി നടത്തുന്നു എന്ന് എവിടെയോ കേട്ടു, ഇനി ഇപോ അതിന്‍റെ ആളുകള്‍ വല്ലതും ആണോ???”. എങ്ങനെ കുറെ ഊഹാപോഹങ്ങളുമായി വീണ്ടും ഞാന്‍ നടന്നു അവരുടെ അടുത്തെത്തി അപ്പോള്‍ കാര്യം കുറച്ചു കൂടി വ്യെക്തമായി ഇവര്‍ കോടിക്ക് പകരം കയ്യില്‍ പിടിചെക്കുന്നത് ലാത്തി ആണു. ഇപ്പോള്‍ എല്ലാം മനസിലായി ഇതു പോലീസ് തന്നെ... പക്ഷെ ഇവരെന്താ എന്‍റെ വീടിന്റെ അടുത്ത്?? എന്‍റെ നോട്ടവും പരുങ്ങലും കണ്ടപ്പോള്‍ അവര്‍ എന്നെ നിരീക്ഷിക്കാന്‍ തുടങ്ങി. ഈശ്വരാ ഭാഷ പോലും അറിയാത്ത നാടാണ് എങ്ങാനും പിടിച്ചാല്‍ ഇറങ്ങി പോരാന്‍ ഒരു വഴിയും ഇല്ല. ഞാന്‍ പെട്ടെന്ന് മൊബൈലില്‍ ആദ്യം കിടന്ന നമ്പര്‍ കുത്തി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ ഒരു വിധം ഞാന്‍ അവരുടെ ഇടയില്‍ നിന്നും രെക്ഷപെട്ടു കടയിലെത്തി. എന്നിട്ടും ഇവരെന്താ ഇവിടെ എന്ന ആകാംഷ അടങ്ങാത്ത എന്‍റെ മനസ് ഞാന്‍ അറിയാതെ വീണ്ടും അവരെ നീരിക്ഷിക്കാന്‍ തുടങ്ങി. വഴിയെ പോകുന്ന പാവം റിക്ഷാക്കാരനെ വരെ തീവ്രവാദിയെ പോലെ നോക്കുന്നതുകണ്ടപ്പോള്‍ സങ്കടവും തോന്നി. ശെരിക്കുമുള്ള തീവ്രവാദികളെ “അതിഥി ദേവോ ഭവ ” എന്ന രീതിയില്‍ പരിരെക്ഷിക്കുമ്പോള്‍, ഉപജീവനത്തിന് തന്നെക്കാള്‍ ഇരട്ടി ഭാരം ഉള്ളവരെ വലിച്ചു കൊണ്ട് നാട് മുഴുവന്‍ റിക്ഷ ചവിട്ടുന്നവരെ നോക്കുന്ന നോട്ടം കണ്ടാല്‍ ദൈവം പോലും സഹിക്കില്ല. അതൊക്കെ പോട്ടെ... ഞാന്‍ എന്‍റെ കാര്യതിലെക്ക്ക് വരാം. എന്താ ഇവിടെ നടക്കുന്നെ എന്നറിയാന്‍ ആകാംഷയൊടെ ഞാന്‍ അറിയാവുന്ന ഭാഷയില്‍ കടക്കാരനോട് ചോദിച്ചു. അപ്പോള്‍ ആണു അറിയുനത് ഇതു നമ്മുടെ  പ്രധാനമന്ത്രി വരുന്നതിന്റെ ഭാഗമായുള്ള സുരെക്ഷാസേനകള്‍ ആണു. എന്തോ കാണാം എന്ന വല്യ പ്രതീക്ഷയോടെ നിന്ന എന്‍റെ മനസ് ഒരു മന്നാങ്കട്ട പോലെ അലിഞ്ഞു പോയി. ഇനി ഇവിടെ നിനിടു കാര്യമില്ല ഞാന്‍ മെല്ലെ എന്‍റെ വീടിലെക്കുള്ള വഴിയിലേക്ക് നടന്നു കൊണ്ട് മനസ്സില്‍ പറഞ്ഞു “നാല് കൊല്ലം കഴിയുമ്പോള്‍ മന്ത്രി ആയേക്കാവുന്ന ആളാണ്‌ വരുന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍ പോലും ഞാന്‍ അവിടെ നിന്നേനെ”! എന്തായാലും ഒരു ഗൂര്‍ഖ മാത്രം ഫിസില്‍ അടിച്ചു പോകുന്ന വഴിയില്‍ എത്രയും പോലീസകാരെ കൊണ്ട് നിര്താനെങ്കിലും പ്രാധാനമാന്ത്രിക്ക് സാധിച്ചു എന്നതില്‍ എനിക്ക് വളരെ അധികം അഭിമാനം തോന്നി.

Monday, July 4, 2011

ഒരു വേനല്ക്കാലത്തിന്റ്റെ ഓര്‍മയ്ക്ക്‌


ഫെബ്രുവരി ആയി കഴിഞ്ഞാല്‍ വല്യപരീക്ഷയുടെ ടൈംടെബ്ലും നോക്കിയിരിപ്പാണ്‌ അത് പരീക്ഷ എഴുതാനുള്ള കൊതി കൊണ്ടല്ല അത് കഴിഞ്ഞു വരാനിരിക്കുന്ന വേനലവധിക്കുവേണ്ടിയാണ്. മനസ് നിറയെ പ്ലാനുകളും, കണക്ക് ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ മനസ്സില്‍ അതിലും വല്യ കണക്കുകൂട്ടലുകള്‍ ആണ് എത്രെ എത്ര സ്വപ്‌നങ്ങള്‍. പിന്നെ ഉള്ള ഓരോ ദിവസവും കലണ്ടറിലെ ദിനങ്ങള്‍ വെട്ടി കളയുകയാണ്. പരീക്ഷായാല്‍ പിന്നെ ഓരോ എണ്ണം കഴിയുംബോലും പുസ്തകം പഴയ ബാഗിലേക്ക് മാറ്റും അവസാന ദിവസം ടേബിളില്‍ ഒരു പുസ്തകം മാത്രം ഇരിക്കുന്ന കാണുമ്പോള്‍ മനസിനെന്താ ഒരു സമാധാനം. അങ്ങനെ കൊതിച്ചിരുന്ന വേനല്‍ക്കാലത്തിനെ സന്തോഷത്തോടെ വരെവേല്‍ക്കും. പിന്നെ ഒരു പൂരമാണ് വീട്ടില്‍ എല്ലാ കസിന്‍സും ഒത്തു കൂടും പിന്നെ അയല്‍പക്കത്തെ സമപ്രായക്കാരായ കൂട്ടുകാര്‍ ഓരോ ദിനവും ഓരോ പ്ലാനുകള്‍. പരീക്ഷയ്ക്ക് മുന്നേ മുതിര്‍ന്നവര്‍ കുറച്ചു വാഗ്ദാനങ്ങള്‍ നല്‍കും. ഇത്തവണ അവിടെ പോകാം ഇവിടെ പോകാം എന്നാല്‍ കാത്തിരുന്ന സന്ദര്‍ഭം വരുമ്പോള്‍ ഒന്നും നടക്കില്ല. എന്നാലും നമ്മള്‍ പിള്ളേര്‍ ആര്മാധിക്കും. ആറ്റില്‍ കുളിയും, മരം കയറ്റവും, പലതരം കളിയും, നമ്മുടെതായ ലോകം. പടിക്ക് പരീക്ഷ ആണു എന്നും പറഞ്ഞു പുറകിനു ആരും നടക്കില്ലലോ. ഏറ്റവും രെസകരം ആറ്റില്‍ പോയി ഉള്ള മുങ്ങന്കുഴിയിട്ടുള്ള നീന്തല്‍ ആയിരുന്നു. പലതരം നീന്തല്‍ അതിനായി മാത്രം എത്ര തവണ അമ്മെ കൊണ്ട് നിര്‍ബന്ധിപിന്ച്ചു കൊണ്ടുപോയിട്ടുണ്ട്. അമ്മ അല്ലെങ്കില്‍ അപ്പചിമാര്‍ അല്ലെങ്കില്‍ അപ്പുറത്തെ വീടിലെ റയ്ച്ചല്‍ ആന്‍റി. ഇവരുടെ കൂടെ പോകുന്ന പിള്ളേരുടെ ഒരു പടതന്നെയുണ്ട്. ആദ്യം തോട്ടില്‍ മറിഞ്ഞു തകര്‍ക്കും അപ്പോള്‍ തുണി നനയ്ക്കാന്‍ വെള്ളം കൊള്ളില്ലാന്നു പറഞ്ഞു ആറ്റില്‍ പോകും അടുത്ത തകര്‍ക്കല്‍ അവിടെ ആകും. ഹോ!! ആലോചിക്കുമ്പോള്‍ കൊതി വരുന്നു. പിന്നെ സന്ധ്യാ ദീപം കൊളുത്തി അച്ഛമ്മയുടെ കൂടെ ഉള്ള നാമജപം. വീണ്ടും പറഞ്ഞാല്‍ തീരാത്ത പോലെ വിശേഷങ്ങള്‍ അമ്മയോട് പറഞ്ഞു കൊണ്ടിരിക്കും ഒടുവില്‍ ഇതു വരെ ഉറങ്ങാരയില്ലേ എന്നും പറഞ്ഞു അച്ഛന്‍ കൂടി രേങ്ങ്ഗ്ത്തെത്തുന്നതോടെ അന്നത്തെ ദിവസത്തെ രേസമേളം പൂര്‍ണമാകും. അടുത്ത ദിവസം വീണ്ടും പടിഞ്ഞാറെ തൊടിയില്‍ നില്‍ക്കുന്ന മരത്തിനിടയില്‍ പാതിരുപ്പു കളിയും, ജാതിമാരത്തില്‍ കയറി ഏറ്റവും ഉയര്തുള്ള കൊമ്പില്‍ കയറിയിരുന്നുള്ള കത്തിയടിയും, ബാലരമ വായനയും, കൂടെ ജാതിക്ക തീറ്റിയും. വീടുകാര്‍ ആരെകിലും കണ്ടാല്‍ താഴെകൊമ്പില്‍ ഇരിക്കുന്നവര്‍ക്ക് ആവശ്യത്തിന് കിട്ടും. മുകളില്‍ മിക്കവാറും സ്ഥാനം പിടിക്കുന്നതിനാല്‍ ഞാന്‍ മിക്കപോഴും രക്ഷപെടും. ജാതിക്ക തിന്നാല്‍ വിശപ് പോകും അതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാതെ മുങ്ങി നടക്കുന്നതിനു വീണ്ടും കേള്‍ക്കാം. എന്തൊക്കെ കേട്ടാലും, എത്രതവണ കേട്ടാലും ഇതൊന്നും ഞങ്ങള്‍ക്ക് പുതരിയെ അല്ല എന്നാ മട്ടിലാണ് ഞങ്ങള്‍ പിള്ളേര്‍. അങ്ങനെ ഓരോ ദിനവും ഓരോ ഐറ്റം കാണും ഞങ്ങടെ പ്ലാന്നിങ്ങില്‍. പിന്നെ അമ്മവീട് സന്ദര്‍ശനമാണ് അടുത്ത പണി. കുറെ ദിവസം അവിടെ കൂടും. അപ്പൂപ്പനും അമ്മൂമ്മയും, മാമന്മാരും, പിന്നെ എന്റെ ഒരു ഉറ്റ സുഹൃത്തും എല്ലാം കൂടെ അവിടേം ഒരു ഉത്സവത്തിന്റെ ബഹളം ആണു. അവധി ആയാല്‍ അന്ന് പരീക്ഷ കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടില്‍ വരുമ്പോള്‍ എന്നെ കൊണ്ട് പോകാന്‍ അവിടെ അപ്പൂപ്പന്‍ റെഡി ആയി നില്‍പുണ്ടാകും. പിന്നെ ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ച് ഒരു പോക്കാണ്. അവിടെ കളിയ്ക്കാന്‍ ഒരഉങ്ങി നില്‍ക്കുന്ന ഒരു കൂടുകാരി ഉണ്ടാകും. അവിടേം ഇതു പോലെ പലതരം കളികളുടെ മേളം ആണു കുന്നിക്കുരു വാരലും, ഇരുപത്തെട്ടു നായും പുലിയും, പുളിങ്കുരു കൊണ്ടുള്ള വേറെ കളി അങ്ങനെ നീണ്ടു പോകും കളിയുടെ പേരുകള്‍. അങ്ങനെ അങ്ങനെ കാത്തിരുന്നു കിട്ടിയ വേനല്‍ അവധിയെ മൂടിപുതയ്ക്കാന്‍ ഇടവപ്പാതി വരും. പിന്നെ വീണ്ടും സ്കൂള്‍ തുറക്കലിന്റെ മേളം. അങ്ങനെ വീണ്ടും കൊരിചോരിയുന്ന മഴയില്‍ പുതിയുടുപും , പുത്തന്‍ കുടയും ചൂടി അടുത്ത അധ്യയന വര്‍ഷത്തിലേക്ക്.
അപ്പോള്‍ വീണ്ടും വീട്ടുകാരുടെ വാഗ്ദാനം അടുത്ത വേനല്‍ അവധിക് നമുക്ക് വീഗാലാന്‍ഡില്‍ പോകാം, മൂന്നാറില്‍ പോകാം. വളരെ കാര്യതോടെ ഇതു വാഗ്ദാനം ചെയ്യുനത്തില്‍ ഏറ്റവും മിടുക്കനായ കൊച്ചു മോന്‍ അങ്കിള് ഇപോലും അത് മറന്നിട്ടിലാന്നു തോന്നുന്നു.  ഇനിയും കാത്തിരുന്നു കിട്ടാന്‍ വേനല്‍ അവധിയില്ല, അടുത്ത് ഉണ്ടായിരുന്ന എല്ലാരും ഇന്ന് പലയിടത്ത്, തിരക്ക്കേറിയ ഇ ജീവിത പാതയില്‍ ഇങ്ങനെ വെറുതെ ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ഓര്‍ത്തു രസിക്കാന്‍ എന്ന് നമുകുളത് അന്നത്തെ കുട്ടിത്തം നിറഞ്ഞ ഓര്‍മ്മകള്‍.