Thursday, October 25, 2012

Story time/Office Time



പതിവ് പോലെ വേറൊരു ബോര്‍ ദിനം. സമയം കൊല്ലാനായിട്ടു  ഇടയ്കിടയ്കു നമ്മക്ക് ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍സ് പുതിയ പോസ്റ്റ്‌ ഇട്ടോന്നു ആകാംഷയോടെ നോക്കികൊണ്ടിരികുന്നു, അല്ലേല്‍ ചാറ്റ് ലിസ്റ്റില്‍ പുതിയ ഇരകള്‍ ആരേലും ഉണ്ടോന്നോ അതുമല്ലേല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റ്ല്‍ പരതികൊണ്ടിരിക്കുന്നു. എന്‍റെ ജോലി എന്താണെന്നു ആരേലും ചോദിച്ചാല്‍ ഇതൊക്കെയാണെന്നു  ആത്മാര്‍ഥമായി  പറയാം( എനിക്കിതിന്റെ ഒരു അഹംഭാവവും ഇല്ല കേട്ടോ :) ). കാര്യം ഇതൊക്കെ ആണേലും 2 ദിവസം ലീവ് ചോദിക്കുമ്പോഴാണു  മാനേജറിന്‍റെ  മുഖഭാവം കാണേണ്ടത്.. അത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് എന്നെ പറ്റിതന്നെ അങ്ങു അഭിമാനം തോന്നും, എന്റീശ്വര ഞാനാണോ ഇ കമ്പനിയിലെ  പണി മൊത്തം ചെയ്യുന്നേ.. ഞാന്‍ ഇല്ലേല്‍ ഒന്നും നടക്കില്ല പോലും.. ഹോ!! ഞാന്‍ ഒരു സംഭവം തന്നെ.. എന്നാല്‍ പിന്നെ ഞാന്‍ എന്‍റെ ഡ്യൂട്ടി അങ്ങ് ചെയ്തേക്കാം.. ഇനി ഞാനില്ലാതെ കമ്പനി എങ്ങാനും പൂട്ടി  പോയാലോ... എത്ര പേരാ വഴിയാധാരം ആകുന്നെ.. ഞാന്‍ ആയിട്ട് ആ കൊടുംപാപം ചെയ്യുന്നില്ലേ.

 അങ്ങനെ തിരക്കുപിടിച്ച പതിവ് ഡ്യൂട്ടി യ്കിടയിലാണ് ഒരു സുഹൃത്ത്‌ ഒരു കഥ എഴുതിതരാമോന് ചോദിക്കുന്നത്. എന്ത്??? കഥയോ?? ഞാനോ?  ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വെറുതെ ചോദിച്ചു എന്ത് കഥ?
Goat, flowing water, blue fish, water plants, river, foul smell, big ship, oil, river bank, factory, washing cloth, animals, other works, change city.

ഇത്രയും വാക്കുകള്‍ വരുന്ന ഒരു കഥ. ഇത്രേ ഉള്ളോ! ആഹാ എന്തൊരു ആശ്വാസം! പതിവ് ജോലിയില്‍ നിന്നും വ്യെത്യേസ്തമായ ഒരു ജോലി.
അങ്ങനെ ഞാന്‍ ആ  ടാര്‍ഗറ്റ് ഏറ്റെടുത്തു. പിന്നെ Planning, Analysis, outline design and finally execution. അങ്ങനെ വിജയകരമായി എന്റെ കഥ പൂര്‍ത്തിയായി.

"Oh Mamma.. come fast!!!.. see here.. Why these fishes are swimming upside down?" Kid goat cried loudly.
Mamma Goat went near to the kid and said  "My Child, this was the most beautiful place in the earth few years back, me and your dad used to come here, it was splendorous to see the Blue fishes playing with the water plants in the Crystal clear flowing water".
After a pause she continued "Ya.. that was a time..! this Human being's new inventions spoiled our nature, oil spills from big ships, use of detergents and soaps for washing clothes, Wastes from factories on the river banks, foul smell of animals wastes from meat shops, and all other works made our earth like this. And as a result we got an imbalanced ecosystem. They changed the beautiful city into this terrible city.".

അങ്ങനെ അതിന്‍റെ പേരില്‍ ഒരു ബ്ലോഗ്‌ കൂടി എഴുതി ഇന്നത്തെ ടാര്‍ഗറ്റ് achieve ചെയ്ത സന്തോഷത്തോടെ ഞാന്‍ ഇ ബ്ലോഗ്‌ ബോഗ്ഗേര്‍ ലോകത്തിനു സമര്‍പ്പിക്കുന്നു.

Wednesday, October 17, 2012

ദേ പോയി ....



ദേ പോയി ദാ വന്നില്ല! പോയത്  പോയി ഇനി നോക്കിയിരുന്നിട്ട് ഒന്നും കിട്ടാന്‍ പോകുന്നില്ല.. അതാണ്‌ ജീവിതം! അങ്ങനെ ഒരുദിനവും കടന്നു മുന്നോട് പോകുന്നു. നാളെ എന്താ ഏതാ എന്ന് അറിയാതെ ഉള്ള ഒരു യാത്ര.
ഞാനിതു ഇവിടെ പറയാന്‍ കാരണം മറ്റൊന്നുമല്ല.. ഇന്ന് ഒരു ഡയറി വായിച്ചു മലാല എന്ന ഒരു പാകിസ്ഥാന്‍ പെണ്‍കുട്ടിയുടെ ഡയറി. ഒരു നിമിഷം  അവരുടെ ജീവിതത്തിലൂടെ കടന്നു പോയി.. ഇന്ന്  നമ്മള്‍ നാളെ പറ്റി ആലോചികുമ്പോള്‍, നാളെ ഇതു ഡ്രസ്സ്‌ ഇടാം, ഏതു ആഹ്ഹാരം കഴികണം, എന്ത് വാങ്ങണം, എവിടെ പോകണം, എങ്ങനെ സന്തോഷമായിരിക്കണം.. എന്നൊക്കെ ആയിരിയ്ക്കും മനസിലെ ചിന്തകള്‍. എന്നാല്‍ മലാല യെ പോലുള്ള പാകിസ്ഥാന്‍ പെണ്‍കുട്ടികളുടെ മനസ്സില്‍ നാളെ  ജീവനോടെ ഉണ്ടാകുമോ എന്നായിരികും ചിന്ത. ഒന്ന് സ്വതന്ത്രമായിട്ടു  പുറത്തിറങ്ങാനോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പറ്റില്ല. സ്കൂളില്‍ അല്ലെങ്കില്‍ മാര്‍ക്കെറ്റില്‍ പോയ ആള്‍ തിരികെ വന്നാല്‍ പറയാം വന്നെന്നു.. അത്ര ഭീതി ജനകം ആയ സാഹചര്യം. എന്താകാം ആ കുട്ടികളുടെ അവസ്ഥ.. പഠനം നിഷേദിക്കുന്നു, മനുഷ്യന്റെ മൌലികാ അവകാശങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നു, എന്തിനിങ്ങനെ ഒരു ജീവിതം എന്ന് വരെ തോന്നിപോകുന്ന അവസ്ഥ. എത്ര ഭീകരം! പാകിസ്ഥാന്‍ തീവ്രവാദികളോട് ഒരു ചോദ്യം മാത്രം. " എന്തിനി ക്രൂരത.. മനുഷ്യനെ ശവത്തിനു തുല്യം വെച്ചിട്ടു എന്ത് നേടാന്‍?"

"ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും, ബന്ധനം ബന്ധനം തന്നെ പാരില്‍!!"